മയ്യനാട്: ലോട്ടറി ടിക്കറ്റിലെ നമ്പർ തിരുത്തി സമ്മാനം ലഭിച്ച ടിക്കറ്റാണെന്ന് വിശ്വസിപ്പിച്ച് വയോധിക ലോട്ടറി വിൽപനക്കാരിയിൽ നിന്ന് 4000 രൂപ തട്ടിയെടുത്തതായി പരാതി. മയ്യനാട് ധവളക്കുഴി വയലിൽ വീട്ടിൽ അമ്പിളിയാണ് അപരിചിതനായ യുവാവിനെതിരെ പരാതി നൽകിയത്. ......
കൊല്ലം: സ്കൂളിലേക്കെന്ന് പറഞ്ഞ് വീട്ടിൽനിന്നിറങ്ങിയ പത്താം ക്ലാസ് വിദ്യാർഥിനിയെ പിന്നീട് കണ്ടെത്തിയത് ബന്ധുവായ യുവാവിനൊപ്പം ട്രെയിൻ തട്ടി മരിച്ച നിലയിൽ. വാളത്തുംഗലിൽനിന്ന് കാണാതായ ആകോലിൽ സ്വദേശിനി വിസ്മയ (15), ബന്ധുവായ അഭിലാഷ് (21) എന്നിവരാണ് അങ്കമാലിയിൽ മരിച്ചത്.
ഇന്നലെ രാവിലെയാണ് വിസ്മയ വീട്ടിൽനിന്ന് സ്കൂളിലേക്കായി പുറപ്പെട്ടത്. ......
ചവറ: വീട്ടിലെത്തും, ആദ്യം ചെമ്പുപാത്രങ്ങളും നിലവിളക്കുകളും വൃത്തിയാക്കി വിശ്വാസം നേടും. പിന്നീട് വീട്ടിലെ സ്ത്രീകളുടെ സ്വർണാഭരണങ്ങളിൽ അഴുക്കുണ്ടെന്ന് പറഞ്ഞ് ഊരിവാങ്ങും. ......
കൊല്ലം: കടയ്ക്കലിൽ പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന 37കാരി മരിച്ചു. ചരിപ്പറമ്പ് വിളയിൽ അമൃതത്തിൽ അനീഷിന്റെ ഭാര്യ ശാലിനിയാണ് മരിച്ചത്.
ഒരാഴ്ച മുൻപാണ് വീടിനുള്ളിൽ ഗ്യാസ് കുറ്റിക്ക് സമീപത്തുവച്ച് ശാലിനിക്ക് പാമ്പുകടിയേറ്റത്. ......
കൊല്ലം: മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരായ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി.) നടപടിയിൽ പ്രതികരണവുമായി ആർ.എസ്.പി. നേതാവും എം.പിയുമായ എൻ.കെ. ......
കൊല്ലം: പ്രണയബന്ധത്തിന് വീട്ടുകാർ എതിർപ്പ് പ്രകടിപ്പിച്ചതിനെ തുടർന്ന് കമിതാക്കൾ ശാസ്താംകോട്ട തടാകത്തിൽ ചാടി ജീവനൊടുക്കി. വലിയോട് മറവൻകോട് ഐഎച്ച്ഡിപി ഉന്നതിയിലെ അഭിഷേക് ഭവനിൽ എം.കെ. ......
ദോശ നൽകാൻ വൈകി. ചായക്കട അടിച്ചുതകർത്തു.
ശാസ്താംകോട്ട ചക്കുവള്ളി - പുതിയകാവ് പ്രധാന പാതയോരത്തെ ശൂരനാട് കോയിക്കൽ ചന്തയിലാണ് സംഭവം നടന്നത്
ശൂരനാട് തെക്ക് ഇരവിച്ചിറ നടുവിലെമുറി അബിൻ ഭവനത്തിൽ അജി (46), അശ്വതി ഭവനത്തിൽ രമേശൻ (44) എന്നിവരെ സംഭവവുമായി ബന്ധപ്പെട്ട് ശൂരനാട് പൊലീസ് അറസ്റ്റ് ചെയ്തു.
കടയിൽ ദോശ കഴിച്ചുകൊണ്ടിരുന്ന പ്രതികൾ വീണ്ടും ദോശ ആവശ്യപ്പെട്ടെങ്കിലും നൽകാൻ വൈകിയതിനെ തുടർന്ന് വാക്കേറ്റവും തുടർന്ന് ആക്രമണവുമുണ്ടാകുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. ......
കൊല്ലം: നഗരത്തിലെ സ്വകാര്യ ഹോട്ടലിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ കഞ്ഞിക്കുഴി കണിച്ചുകുളങ്ങര എൻഎച്ച് ജംക്ഷന് കിഴക്ക് വിഷ്ണു നിവാസിൽ നാഗപ്പന്റെ മകൾ വൃന്ദ (27) ആണ് മരിച്ചത്. ......
തൃശൂരിന്റെ ആവേശമായ പുലിക്കളിയിൽ ഇത്തവണ വ്യത്യസ്തമായ സാന്നിധ്യവുമായി കൊല്ലം സ്വദേശിനിയായ യുവതിയും മകനും. കൊല്ലം കൊട്ടാരക്കര സ്വദേശികളായ ദീപാലക്ഷ്മിയും മകൻ യതിയുമാണ് പുലിവേഷം അണിയുന്നത്. ......